Sunday, November 9, 2014

Bar scam in Kerala..LDF saves UDF !


ബാർ കോഴ വിവാദം കെട്ടടങ്ങിയോ ? അറിയില്ല .
ഈയിടെ കോഴിക്കോട് ബാർ അസോസ്സിയേഷൻ നടത്തിയ ഭക്ഷ്യ മേളയിൽ എത്തിയ ചിലർ "മറ്റേതുണ്ടോ " എന്ന് ചോദിച്ചുവത്രെ . ബാര് ഓണേർസ് അസോസ്സിയേഷൻ എന്ന് തെറ്റിദ്ധരിച്ച് പോലും ....മെലിഞ്ഞ് ഉണങ്ങിയ വക്കിലന്മാരെയും കുംഭേശ്വരന്മാരായ ബാർ ഉടമസ്തരെയും കണ്ടാൽ തിരിച്ചറിയാത്ത പാവങ്ങൾ .. ബാർ ബാർ (പല തവണ) ബാർ എന്ന് കേട്ടാൽ അങ്ങനെ യൊക്കെ ധരിക്കും ."കാണുന്നതൊക്കെയും ഹരി നാരായണായ നമ: കേൾക്കുന്നതൊക്കെയും ഹരിനാരാ... " എന്ന ഭക്തരുടെ മട്ടാണ് ഇപ്പോൾ കുടിയന്മാർക്ക് ...ബാർ കോഡ്‌ എന്ന് കേട്ടാൽ പോലും ചിലര്ക്ക് വിറ വരുമത്രേ.
എന്തായാലും വിവാദമൊഴിഞ്ഞുള്ള നേരമില്ല ഉമ്മൻ ചാണ്ടിക്കും പ്രഭ്രുതികൾക്കും - എപ്പോഴും ഡിഫൻസിൽ തന്നെ കളി .. ഏത് കാര്യത്തിലാ "സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശം " എന്ന് കേൾക്കാത്തത് .?. ഒഫൻസിവിൽ കളിക്കാൻ ഒരു ചാൻസ് ഉണ്ടായിരുന്നു ..മോഡിജി സ്വച്ഛ് ഭാരത്‌ തുടങ്ങിയപ്പോൾ ..അതിനും മുമ്പ് ശുചിത്വകേരളം തുടങ്ങി യത് നമ്മളാ എന്ന് പറഞ്ഞ് ചൂലെടുത്തിരുന്നെങ്കിൽ .. അതിന് പകരം ചെയ്തതോ ! ആ പാവം ശശിമാഷെ ! കഷ്ടം !

No comments: