ബന്ദ്ത്രെ ഇന്ന്!
ബന്ദ്ത്രെ ഇന്ന്!
ബന്ദ്ത്രെ ഇന്ന്!
ഹറ്ത്താലെന്നോമന ചെല്ലപ്പേരുള്ളൊരു
ബന്ദ്ത്രെ ഇന്ന്!
കോഴിയും കുപ്പിയും
കൂട്ടഞായങങ്ളും
‘കുണുക്കിട്ട‘ ചെവികളും
പഥ്യമത്രെയിന്ന് !
പാലും പത്രവും
ആസ്പത്രിയുമിന്ന്
ഔദാര്യ-സൌജന്യ-സമ്മാന മത്രെ !
കത്തുന്ന ടയറുക-
ളെരിയുന്ന കോലങ്ങള്‍ !
ആാംബുല്ന്‍സോടുന്ന ആളില്ലാ പാതകള്‍ !
കഷ്ടം; ചുടുചോറു മാന്തിച്ച നെടുനായകന്മാ-
രാഘോഷപൂര്‍വം നട കൊണ്ടുപോയി
ചുടുനിണമെന്നെന്നും കൂടപ്പിറപ്പായ് !
കാര്യങളെത്രയോ ചെയ്യാനിരിക്കവെ
കാരണമില്ലാതെ കാരുണ്യമില്ലാതെ
കൂട്ടിലടച്ച്ചിടാനാരിവര്‍ നമ്മളെ ?
ചിന്തിക്ക കൂട്ടരെ
എന്തിനീ സഹന മീ-
ക്രൂര സ്വാതന്ത്ര്യ ഹനനം?
ഉച്ചത്തിലുച്ചത്തില്‍ ചിന്തിക്ക
എന്തൊന്നു നാമിനി ചെയ്യേണമെന്നതും. !
No comments:
Post a Comment