പൂവിന്‍റെ പാട്ട്
****************
( ഖലീല്‍ ജിബ്രാന്‍റെ 'Song of flower' എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ )
ഞാനത്രെ പ്രകൃതിതന്‍
കനിവാര്‍ന്ന ശബ്ദം.
ഞാനത്രെ ഭൂമിയില്‍ വീണൊരു
സൌവര്‍ണ താരകം.
ഞാനത്രെ യോമനപ്പുത്രി
പഞ്ചഭൂതങ്ങള്‍ക്ക് ശൈത്യത്തിലുണ്ടായ
പിഞ്ചു കുഞ്ഞോമന പ്പുത്രി
വസന്ത് ര്‍ത്തു വെന്നമ്മ ; വള ര്‍ ത്തമ്മ വേനലും
വേനലിന്‍ കോലായിലോടി ക്കളിച്ചു ഞാന്‍
ശിശിരത്തിന്‍ ശയ്യയില്‍ വീണുറങ്ങി .
പുലരി തന്‍ വെട്ടത്തെ സ്വീകരിക്കാന്‍
പുത്തനു ണര്‍ വ്വുമാ യെത്തുന്ന കാറ്റുമായ്
പുലര്‍ കാല ത്തെന്നും ഞാന്‍ കൂട്ട് കൂടി
ചന്തത്തില്‍ പകലിന്നു യാത്ര ചൊല്ലാന്‍
അന്തിക്കണയും കിളി കളുമായ്
സന്ധ്യക്ക് ഞാനെന്നും കൂട്ട് കൂടി .
ഭൂമിക്കു ഞാനേകി യെന്‍റെ വര്‍ണം
കാറ്റിന്നു ഞാനേകി യെന്‍ സുഗന്ധം
മൌനത്തിന്‍ താളത്തില്‍ നിദ്രയെ പുല്‍കവേ
രാവിന്‍ കറുപ്പെന്നെ നോക്കി നിന്നു.
പുലരി വന്നെന്നെ ഇക്കിളി കൂട്ടവേ
പകലിന്റെ കണ്ണില്‍ ഞാനു റ്റു നോക്കി
മധുര സ്സംഗീതമായ് മാറീ കിളിക്കൊഞ്ചല്‍
മദിരയായ് മാറി മഞ്ഞു തുള്ളി
മന്ദമുലയുന്ന പുല്‍ നാമ്പിനെ ചുറ്റി
മന്ദ മന്ദം ഞാന്‍ നൃത്തമാടി
ഞാനത്രെ കമിതാവിന്‍ സ്നേഹോപഹാരം
ഞാനത്രെ മംഗല്യ വരണ മാല്യം
ഓര്‍മ തന്‍ ചെപ്പി ലൊളിച്ച ങ്ങിരിക്കുന്ന
സന്തോഷ സമ്മാന നിധി യത്രെ ഞാന്‍
അന്ത്യോപചാരത്തില്‍ മാറിനെ ചുംബിക്കു -
മന്ത്യാന്ജലി പുഷ്പ ചക്രവും ഞാനത്രെ
ഇല്ല ഞാന്‍ താഴോ ട്ടെക്കെന്‍ നിഴല്‍ നോക്കുവാന്‍
എന്നുമെ ന്നുള്‍ത്തുടി പ്പര്‍ക്ക തേജസ്സിനായ്
അന്ധകാരം വിട്ടു ജ്യോതിസ്സിലേക്കുള്ള
നിത്യ പ്രയാണം ഈ കൊച്ചു ജീവിതം !
* * * * * * * *
ആശിപ്പൂ ഞാനെന്നും മര്‍ത്ത്യ ന്നൊരു നല്ല
പാഠമായ് ത്തീര്‍ന്നെങ്കിലെന്‍റെയീ ജീവിതം !
===========================
No comments:
Post a Comment