Thursday, May 5, 2011

I me mine - ഞാനെന്ന ഭാവം



ഞാനെന്ന
ഭാവം
=================
വണ്ടിയോടുന്ന തെന്തുകൊണ്ടെന്നാല്‍
വണ്ടിയില്‍ ഞാനിരിപ്പതു കൊണ്ട്
പാര്‍ട്ടി ജയിപ്പതെ ന്തുകൊണ്ടെന്നാല്‍
പാര്‍ട്ടി ക്കകത്ത് ഞാനുള്ളത് കൊണ്ട്

ഭാഗിച്ചു കിട്ടി സ്വത്തുക്കളെല്ലാം
ഞാനതില്‍ കേറി ക്കളിച്ചത് കൊണ്ട്
രാമന്റെ ചെക്കന് ജോലി ലഭിച്ചതും
ഞാനന്ന് മന്ത്രിയെ കണ്ടത് കൊണ്ട്

നാട്ടിലെ യുത്സവം നന്നായ് നടപ്പതും
വീട്ടിലെ കാര്യങ്ങള്‍ ഭംഗിയായ്‌ പ്പോവതും
ആപ്പീസില്‍ ചിട്ടകള്‍ മുറയായ് നടപ്പതും
ഞാന്‍ - ഈ 'ഞാന'വിടൊക്കെയും ഉള്ളതുകൊണ്ട്

'കാണായിരുന്നു ഞാനില്ലെങ്കിലെ' ന്നെന്‍
കാരണവന്മാര്‍ ചൊല്ലി ഫലിപ്പിച്ചു
കാണാതെ യായവര്‍ എത്രയോ മുന്‍പേ
കണ്ടില്ല യാപത്തു തെല്ലു മശേഷം !

എങ്കിലും കണ്ടു ഞാനോരോരോ കാഴ്ചകള്‍
കണ്ടെത്തി ഞാനാ 'ഞാനി' നെ എന്നില്‍
ഞാനുള്ളത് കൊണ്ടീ ഭൂമി കറങ്ങവെ -
ഞാനെന്ന ഭാവ മതെങ്ങു കളയുവാന്‍ ?

:)
========
ഞാനെന്ന ഭാവമത് തോന്നായ്ക വേണമിഹ തോന്നുന്നതാകിലഖിലം
ഞാനിതെന്ന വഴി തോന്നേണമേ ഹരി നാരായണായ നമ:
( ഹരിനാമകീര്‍ത്തനം - തുഞ്ചത്ത് ആചാര്യന്‍ )

2 comments:

kaattu kurinji said...

എന്റെ "അഹം" ഭാവത്തിലേക്ക് ഞാനൊന്ന് നോക്കിപ്പോയി.. നന്ദി !

kaattu kurinji said...

എന്റെ "അഹം" ഭാവത്തിലേക്ക് ഞാനൊന്ന് നോക്കിപ്പോയി.. നന്ദി !